'ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണം'; ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയില്‍

FEBRUARY 5, 2026, 7:55 AM

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി. കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയിലേക്ക് പുതുതായി ഗുണഭോക്താക്കളെ ചേര്‍ക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് 25 മുതല്‍ 35 വരെ ലക്ഷത്തോളം സ്ത്രീവോട്ടര്‍മാര്‍ക്ക് 10,000 രൂപ നല്‍കുകയും ചെയ്തതിലൂടെ ബിഹാര്‍ ഭരണകൂടം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് ചെയ്‌തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റേയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ഭരണഘടന നല്‍കുന്ന ഉറപ്പിന്റേയും ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് ഭരണഘടനയുടെ 14, 21, 112, 202, 324 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയിലെ 324, ജനപ്രാതിനിധ്യ നിയമത്തിലെ 123 വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നും ജന്‍ സുരാജ് പാര്‍ട്ടി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam