പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സിപിഐഎമ്മില്‍. ബാബു ജോര്‍ജ്ജിനൊപ്പം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കായും സിപിഐഎമ്മില്‍ ചേര്‍ന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പാര്‍ട്ടി അംഗത്വം നല്‍കി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്.
ഡിഡിസി ഓഫീസിലുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെന്‍ഷനില്‍ തുടരുന്നതിനിടെയായിരുന്നു രാജി.
ആന്റോ ആന്റണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബാബു ജോര്‍ജ്ജ് രാജി വെച്ചത്. ആന്റോ ആന്റണിയും സംഘവും ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനിരത്തിയിട്ടുണ്ടെന്നും അതില്‍ ഒരാളാണ് താനെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്