കൊച്ചി: എറണാകുളത്തും അഞ്ച് സിറ്റിങ് എംഎല്‍എമാരെ രംഗത്തിറക്കാന്‍ സിപിഐഎം.
കളമശ്ശേരിയില്‍ പി രാജീവ്, വൈപ്പിനില്‍ കെ എന്‍ ഉണ്ണികൃഷ്ണന്‍, കുന്നത്തുനാടില്‍ പി വി ശ്രീനിജന്‍, കൊച്ചിയില്‍ കെ ജെ മാക്‌സി, കോതമംഗലത്ത് ആന്റണി ജോണ്‍ എന്നീ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. രണ്ട് ടേം നിബന്ധനയില്‍ ഇളവ് നല്‍കാനും ധാരണയുണ്ട്.
കെ ജെ മാക്‌സിയും ആന്റണി ജോണും മത്സരിക്കണമെങ്കില്‍ രണ്ട് ടേം നിബന്ധനയില്‍ ഇളവ് നല്‍കേണ്ടി വരും. ഇളവ് നല്‍കിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലും സിപിഐഎമ്മിലുണ്ട്.
അതേസമയം പെരുമ്പാവൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്. പെരുമ്പാവൂര്‍ ഏറ്റെടുക്കണമെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
