ന്യൂഡെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂഡെല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ട അരവിന്ദ് കെജ്രിവാളിനെ രാജ്യസഭാ എംപി സ്ഥാനത്തേക്ക് എഎപി കൊണ്ടുവന്നേക്കുമെന്ന് സൂചന. ലുധിയാന വെസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സഞ്ജീവ് അറോറയെ ബുധനാഴ്ച പ്രഖ്യാപിച്ചതോടെയാണിത്. അറോറ പഞ്ചാബ് നിയമസഭയിലേക്കെത്തിയാല്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് അരവിന്ദ് കെജ്രിവാളിനെ എത്തിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ലുധിയാന ആസ്ഥാനമായുള്ള വ്യവസായിയായ സഞ്ജീവ് അറോറ 2022 മുതല്‍ രാജ്യസഭാംഗമാണ്. കഴിഞ്ഞ മാസം എഎപി എംഎല്‍എ ഗുര്‍പ്രീത് ബസ്സി ഗോഗിയുടെ മരണത്തെത്തുടര്‍ന്ന് ലുധിയാന വെസ്റ്റ് സീറ്റ് ഒഴിഞ്ഞതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇതോടെ അറോറയെ ഈ സീറ്റിലേക്ക് മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി തയാറാവുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിന്റെ തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ന്യൂഡെല്‍ഹിയില്‍ പരാജയപ്പെട്ട അരവിന്ദ് കെജ്രിവാളിന് പഞ്ചാബില്‍ നിന്ന് രാജ്യസഭാ സീറ്റ് തരപ്പെടുത്താനാണോ ഈ നീക്കമെന്്‌ന ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ചോദിച്ചു. കെജ്രിവാളിന് പകരം പഞ്ചാബില്‍ നിന്നുള്ള ആരെങ്കിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ചാല്‍ നല്ലതല്ലേയെന്നും എക്സിലെ ഒരു പോസ്റ്റില്‍ അമിത് മാളവ്യ ചോദിച്ചു.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ 2025 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് ശേഷം പഞ്ചാബിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. 2027 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഭഗവന്ത് മന്‍ സര്‍ക്കാര്‍ അട്ടിമറി ഭീഷണികള്‍ നേരിടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്