ഒരിടത്ത് ചര്‍ച്ച, ഒരിടത്ത് സദ്യ! സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ ഒന്നിച്ചിരുന്ന് വിവാഹസദ്യ കഴിച്ച് അന്‍വറും ആര്യാടന്‍ ഷൗക്കത്തും

MAY 26, 2025, 7:05 AM

മലപ്പുറം: വിവാഹചടങ്ങില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് പി.വി അന്‍വറും ആര്യാടന്‍ ഷൗക്കത്തും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി ചര്‍ച്ചകളും വാദങ്ങളും കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഇരുവരുടേയും സദ്യ ഊട്ട്. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം കാളികാവിലെ വിവാഹചടങ്ങിലെത്തിയ ഇരുവരും അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടുനിന്നവരിലും കൗതുകമുണര്‍ത്തി. വിവാഹസദ്യയ്ക്കിടെ രണ്ടുപേരും പരസ്പരം സൗഹൃദസംഭാഷണം നടത്തിയിരുന്നു.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുന്നതില്‍ അന്‍വര്‍ തിങ്കളാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ യുഡിഎഫ് മത്സരിപ്പിക്കണമെന്നായിരുന്നു അന്‍വറിന്റെ അഭിപ്രായം. ഇതിനിടെയാണ് അന്‍വറും ആര്യാടന്‍ ഷൗക്കത്തും വിവാഹചടങ്ങില്‍ പങ്കെടുത്ത് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam