പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി കച്ചകെട്ടി രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുമ്പോൾ അണിയറയിൽ സ്ഥാനാർത്ഥി നിർണ്ണയം തകൃതയായി നടക്കുന്നുണ്ട്.
ആലത്തൂരിൽ നിന്നും 2019ൽ തോറ്റ പി കെ.ബിജു ഇത്തവണ മത്സരിക്കില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ എ കെ ബാലൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങി ഫുട്ബോൾ താരം ഐ എം വിജയൻ വരെ ആലത്തൂരിനായി സിപിഎമ്മിന്റെ സാധ്യതാ പട്ടികയിലുണ്ട്.
പിന്നാക്ക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള സിപിഎം സംഘടന ദളിത് ശോഷൺ മുക്തി മഞ്ചിന്റെ ദേശീയ ഭാരവാഹി കൂടിയാണ് കെ രാധാകൃഷ്ണൻ.
കുന്നംകുളം മുൻ ഏരിയ സെക്രട്ടറിയും ഇപ്പോൾ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ വാസുവാണ് സാധ്യതാ പട്ടികയിലെ മറ്റൊരു പ്രധാനി.
മുൻ ഫുട്ബോൾ താരം ഐ എം വിജയനും സാധ്യതാ ലിസ്റ്റിലുണ്ട്. നേരത്തെ കോൺഗ്രസ് അനുഭാവിയായിരുന്ന വിജയൻ, അടുത്ത കാലത്ത് സിപിഎം സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയിൽ അംഗത്വമെടുത്തിട്ടുണ്ട്. ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ചൂട് കൂടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്