തൃശൂര്‍: കമ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇല്ലായ്മയില്‍ കിടക്കുന്ന ഈ ജില്ലയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചത്. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കണമെന്ന കാര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃശൂരില്‍ ലോക്സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്ജി കോഫി ടൈംസിന്റെ തൃശൂര്‍ നഗരത്തിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയില്‍ ഒരു ആശുപത്രിയിലും ജനങ്ങള്‍ക്ക് സൗകര്യമില്ല. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാന്‍ തൃശൂരുകാര്‍ വടക്കുന്നാഥനും ലൂര്‍ദ് മാതാവിനും മുന്നില്‍ പ്രാര്‍ഥിക്കണം. 2016 ല്‍ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴയ്ക്ക് വേണമെന്ന്. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നു. തൃശൂരില്‍ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇതില്‍ കാണുന്നത്.
മാത്രമല്ല നിലപാടുകളില്‍ ഒറ്റത്തന്തയ്ക്ക് പിറന്നവന്‍ ആണെന്ന പ്രസ്താവന സുരേഷ് ഗോപി ആവര്‍ത്തിച്ചു. വാക്കും നിലപാടുകളും മാറ്റാറില്ല. തൃശൂരില്‍ എംപിയാകുന്നതിന് മുന്‍പേ പറഞ്ഞതാണ് ആലപ്പുഴയില്‍ എയിംസ് വേണമെന്ന്. കൊച്ചി മെട്രോ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂര്‍ക്ക് പോകണം. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണം. രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
പ്രജ പ്രയോഗത്തിലെ രാഷ്ട്രീയം പറഞ്ഞത് വിവാദമാക്കാന്‍ കൂലി എഴുത്തുകാരെ നിയോഗിച്ചു. അതിലൊന്നും ഭയമില്ല. 50 വര്‍ഷമായി നടക്കാത്ത കാര്യങ്ങളടക്കം സംവാദ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രജ എന്നെല്ലാമുള്ള വാക്കുകളാണ് എടുത്തുകാണിക്കുന്നത്. എല്ലാം ജനം തിരിച്ചറിയുന്നുണ്ട്. പ്രജകളുടെ ക്ഷേമമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. യൂണിഫോം സിവില്‍കോഡ് നടപ്പാക്കണം. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും തുല്യനിയമം ഉറപ്പാക്കാന്‍ സാധിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
