മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റ് വിഭജന തര്‍ക്കം രൂക്ഷം. പവാര്‍ കുടുംബത്തിന് സ്വാധീനമുള്ള ബാരാമതി സീറ്റിന്റെ പേരിലാണ് തര്‍ക്കം ഉടലെടുത്തത്.
ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയുടെ മുതിര്‍ന്ന നേതാവിനെ പുറത്താക്കണമെന്ന എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ ആവശ്യമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഭരണസഖ്യത്തില്‍ നിന്നും പിന്മാറുമെന്നും അജിത് പവാര്‍ വിഭാഗം ഭീഷണി മുഴക്കി.
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ നേതാവായ വിജയ് ശിവ്താരെ ബാരാമതിയില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമായത്.
അജിത് പവാര്‍ രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന രൂക്ഷവിമര്‍ശനം ഉയര്‍ത്തി വിജയ് ശിവ്താരെ രംഗത്ത് വന്നത് പ്രശ്‌നം വഷളാക്കി.
ഇതോടെ ശിവ്താരയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അജിത് പവാര്‍ വിഭാഗം രംഗത്ത് വന്നു. 'ഉപമുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച ശിവ്താരയ്ക്കെതിരെ ഞങ്ങള്‍ നടപടി ആവശ്യപ്പെട്ടിരുന്നു. വീണ്ടും നമ്മുടെ നേതാവിനെതിരെ അദ്ദേഹം ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചു. ഇനി ശിവ്താരയെ പുറത്താക്കുക എന്നത് മാത്രമാണ് പോംവഴി. അല്ലാത്തപക്ഷം മഹായുതി സഖ്യം വിടുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന്' എന്‍സിപി മുഖ്യ വക്താവ് ഉമേഷ് പാട്ടീലിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്