ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങി.
മനീഷ് തിവാരി ബിജെപിയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് മനീഷ് തിവാരി. ആർപിഎം സിങ് മനീഷ് തിവാരിയുമായി സംസാരിച്ചെന്നാണ് വിവരം.
പഞ്ചാബിലെ ലുധിയാനയിൽ നിന്ന് അദ്ദേഹം ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവാണ് ആർപിഎം സിങ്. അദ്ദേഹം ഇപ്പോൾ യുപിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ആർപിഎം സിങ് മനീഷ് തിവാരിയുമായി ചർച്ച നടത്തിയെന്ന വിവരം പുറത്തുവരുന്നതോടെ കോൺഗ്രസ് കൂടുതൽ ആശങ്കയിലാണ്.
വാർത്തയെക്കുറിച്ച് പ്രതികരിക്കാൻ മനീഷ് തിവാരി ഇതുവരെ തയ്യാറായിട്ടില്ല.
പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവും ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്