ചണ്ഡീഗഡ്: സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 32 ല്‍ അധികം എംഎല്‍എമാര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ ബിജെപിയുമായി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും പഞ്ചാബിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിംഗ് ബജ്വ. ഭഗവന്ത് മാന്‍ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ ബിജെപി അത് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എംഎല്‍എമാര്‍ മാത്രമല്ല, മന്ത്രിമാരും മറ്റ് വലിയ നേതാക്കളും ഉണ്ട്... എന്നാല്‍ കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്ന് ഞങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ബിജെപിയാണ് ചെയ്യുക,' അദ്ദേഹം പറഞ്ഞു.
എഎപി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഏത് തരത്തിലുള്ള സര്‍ക്കാരിനാണ് വോട്ട് ചെയ്തതെന്ന് ജനങ്ങള്‍ കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബാജ്വ ബിജെപിയിലേക്ക് മാറാനുള്ള ശ്രമത്തിലാണെന്ന് എഎപി തിരിച്ചടിച്ചു. 'പ്രതാപ് ബജ്വ ഇതിനകം തന്നെ ബിജെപിയില്‍ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. അദ്ദേഹം ബെംഗളൂരുവില്‍ വെച്ച് മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു,' എഎപി നേതാവ് നീല്‍ ഗാര്‍ഗ് പറഞ്ഞു. പ്രതാപ് ബജ്വയെ രാഹുല്‍ ഗാന്ധി നിരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്