തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എങ്ങനെയും സീറ്റുറപ്പിക്കണമെന്ന ശക്തമായ തീരുമാനത്തിലാണ് ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ. കേന്ദ്ര നേതാക്കളെ ഗോദയിലിറക്കി വോട്ടറുപ്പിക്കാനുള്ള എല്ലാ നീക്കവും സംസ്ഥാന നേതൃത്വം നടത്തിവരുന്നുണ്ട്.
പ്രധാനമന്ത്രിയെ തന്നെ കളത്തിലിറക്കിയാണ് ബിജെപിയുടെ മുൻപോട്ടുള്ള നീക്കം. അതിന്റെ ഭാഗമായി കൊച്ചിയ്ക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും പ്രധാനമന്ത്രിയെ എത്തിക്കും.
രണ്ടോ മൂന്നോ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ശക്തികേന്ദ്ര’ സമിതിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ.
മറ്റ് സംസ്ഥാനങ്ങളിലെ ശക്തികേന്ദ്ര പ്രമുഖ് യോഗത്തിൽ മോദി ഇരുവരെ പങ്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വോട്ടുറപ്പിക്കാൻ ബിജെപി എത്രമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാകുന്നു.
തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കേരളത്തിലെ 7000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് തുടക്കമിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്