കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി

FEBRUARY 17, 2026, 11:14 PM

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാൻ മുസ്ലിംലീഗില്‍ ധാരണ. 

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. എന്നാലും കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി. 

പുതുയുഗയാത്രയ്ക്ക് മുന്നോടിയായുളള ജാഥ നയിച്ച് ഗഫൂര്‍ മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

vachakam
vachakam
vachakam

ഗഫൂറിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ ലീഗില്‍ പ്രാദേശികമായി രണ്ടഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഗഫൂറിനൊപ്പം തന്നെ നിലയുറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്തുകയെന്നതാണ് രണ്ടാമൂഴത്തില്‍ ഗഫൂറിന് മുന്നിലുളള വെല്ലുവിളി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam