ഡബ്ലിൻ: കൗണ്ടി കോർക്കിലുള്ള ബാൻഡനിൽ കുടുംബമായി താമസിച്ച് വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യനാണ് (40) മരണമടഞ്ഞു. അയർലൻഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കില്ലാർണി നാഷനൽ പാർക്കിലാണ് രഞ്ജു റോസ് കുര്യന്റെ മൃതദേഹം കണ്ടെത്തിയത്. അയർലൻഡ് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കുറച്ച് കാലമായി അയർലൻഡിൽ ഇന്ത്യാക്കാർ അടക്കം ആക്രമണങ്ങൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ രഞ്ജുവിന്റെ മരണവും ദുരൂഹമായി മാറും.
മൃതദേഹം തുടർ നടപടികൾക്കായി കില്ലാർണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ യഥാർത്ഥ മരണ കാരണം വ്യക്തമാകും. നിലവിലെ സാഹചര്യത്തിൽ പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. കൊലപാതക സാധ്യത അടക്കം പരിഗണിച്ചാണ് നടപടികൾ. രഞ്ജുവിനെ രണ്ട് ദിവസമായി കാണാൻ ഇല്ലായിരുന്നുവെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. 2016ന് ശേഷമാണ് രഞ്ജു റോസ് കുര്യൻ കുടുംബമായി അയർലൻഡിൽ എത്തുന്നത്.
കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു റോസ് കുര്യൻ അയർലൻഡിൽ എത്തുന്നതിന് മുൻപ് സിറോ മലബാർ സഭയുടെ വിവിധ പോഷക സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. രഞ്ജു റോസ് കുര്യൻ കോർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലും അയർലൻഡിലും ഏവർക്കും സുപരിചിതനായ വ്യക്തിയാണ്.
ഇവിടെയുള്ള പ്രവാസികളേയും ഞെട്ടിച്ചിട്ടുണ്ട് ഈ സംഭവം. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് മാത്രമേ ഉണ്ടാകൂ. പോസ്റ്റമോർട്ടും മറ്റ് നിയമ നടപടികളും പൂർത്തിയായ ശേഷമാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക. അയർലൻഡിൽ ഇന്ത്യക്കാർക്കു നേരെ അതിക്രമം ഉണ്ടായത് വലിയ വിവാദമായിരുന്നു. ഒൻപത് വയസ്സുള്ള ഇന്ത്യൻ വംശജനായ ആൺകുട്ടിക്ക് നേരെ പോലും അക്രമമുണ്ടായി.
15 കാരനായ ഐറിഷ് ബാലൻ ഇന്ത്യക്കാരനായ കുട്ടിയെ കല്ലെടുത്തെറിഞ്ഞ് പരക്കേൽപ്പിച്ചിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങളുമായി രഞ്ജുവിന്റെ മരണത്തിന് ബന്ധമില്ലെന്നാണ് സൂചന.
അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരായ അതിക്രമം വർധിക്കുന്ന കാഴ്ചയാണ്. വർഗീയ അധിക്ഷേപം ഇവിടെ രൂക്ഷമാണെന്നാണ് ഇന്ത്യക്കാർ പറയുന്നത്.
ഇന്ത്യക്കാർ സുരക്ഷിതരായിരിക്കാൻ ശ്രമിക്കണമെന്നും ഒറ്റപ്പെട്ട് എവിടെയും പോകാൻ പാടില്ലെന്നുമടക്കമുള്ള നിർദേശം ഡബ്ലിനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരുന്നു.
ഭാര്യ: നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ്.
മക്കൾ: ക്രിസ്, ഫെലിക്‌സ്.
സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1