മൂവാറ്റുപുഴ: നിർമ്മല കോളേജ് മുൻ പ്രിൻസിപ്പൽ വാഴക്കുളം കല്ലുങ്കൽ പ്രൊഫ. ജോർജ് ജെയിംസ് (92) നിര്യാതനായി. തൊടുപുഴ താലൂക്ക് എഡ്യൂക്കേഷണൽ കോഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സംസ്‌കാരം ജനുവരി 04 ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ.
മികച്ച വാഗ്മിയും പ്രഭാഷകനും ഗ്രന്ഥ രചയിതാവുമായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സബ്ജക്ട് എക്‌സ്‌പേർട്ട്, അക്കാഡമിക് കൗൺസിൽ അംഗം, വാഴക്കുളം 751ാം നമ്പർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: ചക്യത്ത് കുടുംബാംഗം സിസിലി.
മക്കൾ: ജോജി ജെയിംസ് (യു.എസ്), ജോസ് ജെയിംസ് (ബംഗളൂരു), ജീന ജോസ് (ഓസ്‌ട്രേലിയ), ജിമ്മി ജെയിംസ് (ഓസ്‌ട്രേലിയ).
മരുമക്കൾ: ലവറ്റ, ജോസ്, സിന്ധു, അനു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1