തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഇന്നലെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയിരുന്നു പ്രശാന്ത്.
മോഹൻലാലിനെ നായകനാക്കിയുള്ള 'ഛായാമുഖി' അടക്കം അറുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്യുകയും മുപ്പതോളം നാടകങ്ങൾ എഴുതുകയും ചെയ്തു. 2008ലാണ് മോഹൻലാലിനെയും മുകേഷിനെയും ഉൾപ്പെടുത്തി 'ഛായാമുഖി' ആവിഷ്‌കരിച്ചത്. കോളമിസ്റ്റ്, പ്രഭാഷകൻ, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, മാദ്ധ്യമപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ്.
1972 ജൂലായ് 16ന് തിരുവനന്തപുരം വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടെയും ശാന്തകുമാരി അമ്മയുടെയും മകനായി ജനനം. യൂണിവേഴ്‌സിറ്റി കോളേജിലും തൃശൂർ സ്‌കൂൾ ഒാഫ് ഡ്രാമയിലുമായിരുന്നു വിദ്യാഭ്യാസം.
കല സാവിത്രിയാണ് ഭാര്യ.
മക്കൾ: നാരായണി, നിതിൻ, നിഖിൽ.
കേരള സംഗീത നാടക അക്കാഡമി അവാർഡ്, എ.പി. കളയ്ക്കാട് അവാർഡ്, അബുദാബി ശക്തി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഡിസംബർ 29 വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1