പയ്യന്നൂർ: കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും അദ്ധ്യാപക സംഘടന നേതാവും പ്രമുഖ സഹകാരിയുമായിരുന്ന വെള്ളൂരിലെ പി.പി. ഭാസ്‌കരൻ (90) നിര്യാതനായി.
കർഷക സംഘം പയ്യന്നൂർ ഏരിയ പ്രസിഡന്റായും ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2000-2005 കാലയളവിൽ പയ്യന്നൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
1955ൽ പോത്താങ്കണ്ടം സ്‌കൂളിൽ ഏകാദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. അദ്ധ്യാപനത്തിനൊപ്പം തുടർപഠനം നടത്തി 1963ൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അദ്ധ്യാപകനായി. ഭാഷാ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കെ.ജി.ടി.എയുടെ സംസ്ഥാന കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. 1990ൽ പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നാണ് വിരമിച്ചത്.
ഭാര്യ: ടി. സരോജിനി (റിട്ട. അദ്ധ്യാപിക, കോറോം ദേവീ സഹായം യു.പി. സ്‌കൂൾ).
മക്കൾ: ഡോ. ടി. വനജ (പ്രൊഫസർ ആൻഡ് അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് കേരള കാർഷിക സർവ്വകലാശാല, പിലിക്കോട്), ടി. കാഞ്ചന (കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ), ടി. അജയകുമാർ (കൈക്കോട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ), പരേതയായ വിമല.
മരുമക്കൾ: ബാലകൃഷ്ണൻ ചെല്ലട്ടോൻ വീട്ടിൽ (റിട്ട: എൻജിനീയർ യു.എസ്.എ), കെ.പി. പ്രഭാകരൻ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), കെ.സൗമ്യ (എടനാട് യു.പി. സ്‌കൂൾ).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1