കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെ.സി.രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജൂൺ 26ന് പുലർച്ചെയായിരുന്നു അന്ത്യം.
സംസ്‌കാരം ജൂൺ 27ന് ബംഗ്‌ളൂരുവിൽ നടക്കും. കുറച്ചുകാലമായി ബംഗളൂരു വൈറ്റ് ഫീൽഡ് പൃത്ഥി ലേ ഔട്ടിലെ 'അതാശ്രീ'യിലായിരുന്നു താമസം.
സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് അന്തരിച്ചതിനെത്തുടർന്നാണ് രാമചന്ദ്രൻരാജ രാജാവായത്. അനാരോഗ്യം കാരണം ട്രസ്റ്റിഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണനിർവഹണം നടത്താൻ കോഴിക്കോട്ടേക്ക് വരാനായിരുന്നില്ല. സാമൂതിരി സ്വരൂപത്തിലെ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്.
1932 ഏപ്രിൽ 27നാണ് ജനിച്ചത്. കോട്ടയ്ക്കൽ കെ.പി. സ്‌കൂൾ, രാജാസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എ.ഓണേഴ്‌സും എം.എയും ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിൽ ഉപരിപഠനവും നേടി.
തുടർന്ന് മെറ്റൽ ബോക്‌സിൽ കമേഴ്‌സ്യൽ മാനേജരായി ഔദ്യോഗികജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം മുംബയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റിൽ അദ്ധ്യാപകനായി.
മുംബയ് ഗാർവരെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കരിയർ എഡ്യക്കേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ സ്ഥാപക ഡയറക്ടർ,എസ്.പി. ജയിൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചു. ഇപ്പോൾ ഗുജറാത്തിലെ വാപി യൂണിവേഴ്‌സിറ്റി ഭരണ കൗൺസിൽ അംഗമായിരുന്നു.
കാലടി മന ജാതവേദൻ നമ്പൂതിരിയും കിഴക്കേ കോവിലകത്ത് മഹാദേവി തമ്പുരാട്ടിയുമാണ് മാതാപിതാക്കൾ.
ഭാര്യ: കോട്ടയ്ക്കൽ പരപ്പിൽ കുടുംബാംഗം ഇന്ദിരരാജ.
മക്കൾ: നാരായൺമേനോൻ (യു.എസ്), കല്യാണി. ആർ. മേനോൻ (ബംഗ്‌ളൂരു).
മരുമക്കൾ: മിന്നി മേനോൻ (യു.എസ്), രവി മേനോൻ (ബംഗ്‌ളൂരു).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1