തിരുവനന്തപുരം: കേദാർനാഥ് യാത്രയ്ക്കിടെ കിംസ് ഗ്രൂപ്പ് ചീഫ് ഫിനാൻസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മണക്കാട് നമ്പിഗാർഡൻസ്, 2ഇ, ശ്രീപാദം ഹൗസിൽ കെ. സതീഷ് കുമാറാണ് (59) കേദാർനാഥ് ക്ഷേത്ര ദർശനത്തിന് പോയ കുടുംബസമേതമുള്ള യാത്രയ്ക്കിടെ മരിച്ചത്.
ഇക്കഴിഞ്ഞ 17നാണ് ഭാര്യയും മകനുമുൾപ്പെടുന്ന ഒമ്പതംഗ സംഘം കേദാർനാഥിലേക്ക് യാത്ര തിരിച്ചത്. ഡൽഹിയിൽ നിന്ന് വിമാന മാർഗം ഡെറാഡൂണിലിറങ്ങിയശേഷം ഹെലികോപ്ടർ മാർഗം കേദാർനാഥിലേക്ക് പോകുന്നതിനുള്ള കാർ യാത്രയ്ക്കിടെ 19നാണ് ഹൃദയാഘാതമുണ്ടായത്. അവിടെ ആശുപത്രി സൗകര്യങ്ങൾ കുറവായതിനാൽ ഏറെദൂരം സഞ്ചരിച്ച് ഒരു ക്‌ളീനിക്കിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
കോഴിക്കോട് സ്വദേശിയായ സതീഷ് കുമാർ മുപ്പത് വർഷമായി കിംസ് ഹെൽത്ത്എയർട്രാവൽ എന്റർപ്രൈസസ് ഗ്രൂപ്പ് സ്ഥാപനങ്ങളിൽ ചീഫ് ഫിനാൻസ് ഓഫീസറാണ്.
ഭാര്യ: സിന്ധു പി.കെ.
മകൻ: ശ്യാംരാജാ (ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർത്ഥി).
പരേതനായ കോളോടി സുകുമാരനാണ് പിതാവ്.
മാതാവ് സത്യഭാമ അമ്മ.
മരണവിവരറിഞ്ഞ് ബന്ധുക്കൾ കേദാർനാഥിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്‌കാരച്ചടങ്ങുകൾ ഇന്ന് (മെയ് 21) കേദാർനാഥിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1