ചിന്നമ്മ തോമസ് ഹൂസ്റ്റണിൽ നിര്യാതയായി, പൊതുദർശനവും സംസ്‌കാരവും വെള്ളിയാഴ്ച

FEBRUARY 13, 2025, 12:08 AM

ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ നിര്യാതയായി. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺഡേസ്‌കൂൾ അധ്യാപികയായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്.  

1984ൽ അമേരിക്കയിൽ എത്തിയ പരേത ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെയും ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു. പരേതയുടെ 100-ാം ജന്മദിനത്തോടബന്ധിച്ചു ഹൂസ്റ്റൺ മേയർ സിൽവെസ്റ്റെർ ടെർണെർ 2023 ജനുവരി 15 'ചിന്നമ്മ തോമസ് ഡേ' യായി പ്രഖ്യാപിക്കുകയും പെയർ ലാൻഡ് മേയർ കെവിൻ കോൾ 'മംഗളപത്രം' നൽകി ആദരിക്കുകയും ചെയ്തു. യുഎസ്  മുൻ പ്രസിഡന്റ് ജോ ബൈഡനും ജന്മദിനാശംസകൾ നേർന്ന്  മംഗള പത്രം അയച്ചു കൊടുക്കുയുണ്ടായി.

മക്കൾ: വത്സ മാത്യു (ഹൂസ്റ്റൺ), ആലിസ് മാത്യു ( ലോസ് ആഞ്ചലസ്), അനു ജോർജ് (ലെനി  ലോസ് ആഞ്ചെലസ്)

vachakam
vachakam
vachakam

മരുമക്കൾ: ടി.എ.മാത്യു (മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനം മുൻ ട്രഷറർ, ഇന്റർനാഷണൽ പ്രയർ ലൈൻ (ഐപിഎൽ) സ്ഥാപകൻ, ജേക്കബ് മാത്യു (ലോസ് ആഞ്ചലസ്), കെ.എസ്.ജോർജ് (ലോസ് ആഞ്ചലസ്)

കൊച്ചുമക്കൾ : എബി. ടോബി, ഷെൽബി,  ജസ്റ്റിൻ, ജാസ്മിൻ, ഡോ. വില്യം, ബോബൻ

പൊതുദർശനവും സംസ്‌കാരവും: ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (Trintiy Mar Thoma Church, 5810 Almeda Genoa Road, Houston, TX 77048)

vachakam
vachakam
vachakam

ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് ധപാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുന്നതുമാണ് (South Park Funeral Home and Cemetery, 1310 North Main tSreet, Pearland, TX 77581)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam