നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി അപകടം; യുവാവിന് ദാരുണാന്ത്യം

APRIL 23, 2026, 4:48 AM

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം.തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ ആളൂക്കാരന്‍ വീട്ടില്‍ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകന്‍ ഹോര്‍മിസ് മാത്യു (24) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് ദാരുണ സംഭവം നടന്നത്.ചമ്പക്കര പേട്ട ഭാഗത്ത് 953-ാം നമ്പര്‍ മെട്രോ തൂണിനു സമീപം വച്ച് ഹോര്‍മിസിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

ഹോര്‍മിസ് തൃപ്പൂണിത്തുറയില്‍ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.

vachakam
vachakam
vachakam

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോര്‍മിസിനെ ഉടന്‍ തന്നെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam