കോട്ടയം: വിശുദ്ധർ പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിലാണെന്ന് വ്യക്തമാക്കി ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. അതിരുകടന്ന ആഘോഷങ്ങളിലല്ല, അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മതങ്ങളും മനുഷ്യരും വിവേകപൂർണമായ തീരുമാനങ്ങൾ എടുക്കണമെന്നും, സഭയുടെ പള്ളികളിലെ ആഘോഷങ്ങൾ ലളിതമാക്കണമെന്നും ബാവ നിർദേശിച്ചു.
ഒരു വർഷത്തെ പെരുന്നാൾ ചെലവിനായി മാറ്റിവയ്ക്കുന്ന തുക ഉപയോഗിച്ച് വീടുകൾ നിർമ്മിച്ച് മാതൃക സൃഷ്ടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താനാണ് തീരുമാനം.
ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ ചടങ്ങുകൾ പതിവുപോലെ നടക്കും. 15 വീതം ആനകളെ അണിനിരത്തി കുടമാറ്റം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകളും നടത്താനാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
