ഡാളസ് :ടെക്സസ് ഡാളസിലെ മെസ്കിറ്റിൽ നിന്നും എടുത്ത ലോട്ടോ ടെക്സാസ് ടിക്കറ്റിന് 41 മില്യൺ ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) ജാക്ക്പോട്ട് അടിച്ചു. ഏപ്രിൽ 20ന് നടന്ന നറുക്കെടുപ്പിലാണ് നോർത്ത് ടെക്സാസ് സ്വദേശി ഈ വൻ തുകയ്ക്ക് അർഹനായത്.
വിജയി ഇതുവരെ സമ്മാനത്തുക കൈപ്പറ്റാൻ എത്തിയിട്ടില്ല. നറുക്കെടുപ്പ് തിയതി മുതൽ 180 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
മെസ്കിറ്റിലെ ഇന്റര്സ്റ്റേറ്റ് ഹൈവേ 30ൽ ഉള്ള 7ഇലവൻ സ്റ്റോറിൽ നിന്നാണ് 'ക്വിക് പിക് ' ടിക്കറ്റ് എടുത്തത്.
നികുതി കിഴിച്ചുള്ള തുകയായി ഏകദേശം 2.25 കോടി ഡോളർ വിജയിക്ക് ലഭിക്കും.
വിജയിച്ച നമ്പറുകൾ: 21, 28, 33, 34, 43, 44.
2025 നവംബർ മുതൽ ആർക്കും ലഭിക്കാതെ വർദ്ധിച്ചുവന്ന ജാക്ക്പോട്ട് തുകയാണ് 66 -ാമത്തെ നറുക്കെടുപ്പിൽ മെസ്കിറ്റ് സ്വദേശിയെ തേടിയെത്തിയത്. ടിക്കറ്റ് വിറ്റ കടയ്ക്കും 25,000 ഡോളർ ബോണസ് ലഭിക്കും.
അടുത്ത ലോട്ടോ ടെക്സാസ് നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. സമ്മാനത്തുക 50 ലക്ഷം ഡോളറിൽ നിന്നാണ് വീണ്ടും ആരംഭിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; 40 ശതമാനം ഇന്ത്യൻ വംശജരും യുഎസ് വിടാൻ ആലോചിക്കുന്നതായി
കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ;
ടാരന്റ് കൗണ്ടി ജയിലിലെത്തി മൂന്നാം ദിനം 36കാരനായ തടവുകാരൻ മരിച്ചു
ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു