108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിൽ

APRIL 23, 2026, 4:54 AM

കോഴിക്കോട്: വെള്ളിമാടുകുന്നിൽ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിൽ.

കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂർ സ്വദേശി അമൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

 അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തിൽ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും ചേവായൂർ പൊലീസും ചേർന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്ന് ഇന്ന് പുലർച്ചയാണ് പ്രതികളെ പിടികൂടിയത്.

ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ രണ്ടുമാസം റിമാൻഡിൽ കഴിഞ്ഞ പ്രതിയാണ് അമൽ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam