കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വിദഗ്ധ സംഘത്തിന്‍റെ പരിശോധന വൈകുന്നു. മണ്ണിടിച്ചിലിന് ഇരട്ട അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്.
ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയമായത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
ഈ നിർദ്ദേശം നിലനിൽക്കെയാണ് സമിതി ഇതുവരെ സ്ഥലം സന്ദർശിക്കാത്തത്.
തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ നിയോഗിച്ചത് അഞ്ചംഗ സംഘത്തെയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
