തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി.
പാര്‍ട്ടിയുടെ ദേശീയ നിലപാട് കേരള ഘടകം ദുര്‍ബലപ്പെടുത്തിയെന്നും കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനമുയർന്നു.
പ്രചാരണം പിണറായി വിജയനിലേക്ക് മാത്രം കേന്ദ്രീകരിച്ചത് എതിരാളികള്‍ക്ക് ഗുണമായെന്നും വ്യക്തികേന്ദ്രീകൃത പ്രചാരണവും പാര്‍ട്ടി നയങ്ങളില്‍ നിന്നുളള വ്യതിചലനവും തിരിച്ചടിയായെന്നുമാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍.
അയ്യപ്പസംഗമം തെറ്റായ തീരുമാനമായെന്നും വിമര്‍ശനമുണ്ടായി.
അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തിരിച്ചടിച്ചു. എസ്എന്‍ഡിപി നേതൃത്വത്തോട് അകലം പാലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി വിമര്‍ശിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
