സ്ത്രീധന പീഡനം ഒടുങ്ങുന്നില്ല: വധുവിന് സൗദിയിൽ വച്ച് ഭർത്താവിന്റെ ക്രൂരമർദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ്

OCTOBER 4, 2026, 1:05 AM

കൊല്ലം: സ്ത്രീധനം കുറഞ്ഞുപോയെന്ന പേരില്‍ നവവധുവിനെ ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ പുത്തന്‍തുറ സ്വദേശിനി അഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ജുവിന്റെ പരാതിയില്‍ നീണ്ടകര സ്വദേശിയായ ഭര്‍ത്താവ് നന്ദു, ഇയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ചവറ പൊലീസ് ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ജൂലൈ 27-നായിരുന്നു അഞ്ജുവിന്റെയും നന്ദുവിന്റെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ തികയുന്നതിനു മുമ്പ് തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായി അഞ്ജു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നീട് വിദേശത്തേക്ക് പോയ ഭര്‍ത്താവ് ഫോണിലൂടെ നിരന്തരം അസഭ്യം പറയുന്നത് തുടര്‍ന്നതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ മുന്‍കൈയെടുത്ത് അഞ്ജുവിനെ തിരികെ വിളിച്ചുകൊണ്ടു വരികയും, പിന്നാലെ സൗദിയിലെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ വിദേശത്തെത്തിച്ച ശേഷവും പീഡനം തുടര്‍ന്നു. കുക്കര്‍, ലാപ്‌ടോപ് ചാര്‍ജര്‍, മറ്റ് അടുക്കള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭര്‍ത്താവ് സൗദിയിലെ വീട്ടില്‍ വച്ച് നിരന്തരം ക്രൂരമായി മര്‍ദിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ദേഹമാസകലം ഗുരുതരമായി പരുക്കേറ്റ അഞ്ജു സെപ്റ്റംബര്‍ 30-ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ചവറ പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam