ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികൾ

NOVEMBER 18, 2026, 7:06 PM

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ (GCMA) അടുത്ത രണ്ടുവർഷത്തേക്കുള്ള (2026-2028) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സന്തോഷ് നായർ പ്രസിഡന്റ്, ജോർജ് നെല്ലാമറ്റത്തിൽ സെക്രട്ടറി, ജിജു സ്റ്റീഫൻ ട്രഷറർ, റോഷ്‌നി രാജ് വൈസ് പ്രസിഡന്റ് , ഫിലിപ്പ് പൗവത്തിൽ, രൺജിത് ചെറുവള്ളിൽ, സുബാഷ്  ജോർജ്, മാറ്റ് വിലങ്ങാട്ടശ്ശേരി എന്നിവർ ജോയന്റ് സെക്രട്ടറിമാരും, എമ്മ കാട്ടൂക്കാരൻ ജോയിന്റ് ട്രഷറർ ആയും  തിരഞ്ഞെടുക്കപ്പെട്ടു.

ഷിക്കാഗോയിൽ നവംബർ 15ന് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് 9 അംഗ എക്‌സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.  നിലവിലെ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോർഡ് ചെയർമാൻ ടോമി മേതിപ്പാറ പുതിയ ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇവരെ കൂടാതെ, സംഘടനയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോൺ കൂളയെയും തിരഞ്ഞെടുക്കപ്പെട്ടു. 38 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

vachakam
vachakam
vachakam

അഡൈ്വസറി ബോർഡ്: സ്ഥിരാംഗങ്ങളായ ജിതേഷ് ചുങ്കത്ത്, ടോമി മേതിപ്പാറ, സന്തോഷ് നായർ എന്നിവർക്ക് പുറമെ ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു അഗസ്റ്റിൻ, രവീന്ദ്രൻ കുട്ടപ്പൻ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവരെ പുതിയ അഡൈ്വസറി ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു.

നേതൃനിരയിൽ വന്ന പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് നായർ ഷിക്കാഗോ മലയാളി സമൂഹത്തിലും അമേരിക്കൻ മലയാളികൾക്കിടയിലും സുപരിചിതനായ പൊതുപ്രവർത്തകനാണ്. നിലവിൽ ഫൊക്കാനയുടെ നാഷണൽ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് നെല്ലാമറ്റത്തിൽ പ്രമുഖ വ്യവസായിയും സാമൂഹിക നേതാവുമാണ്. കെ.സി.സി.എൻ.എ മുൻ നാഷണൽ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജിജു സ്റ്റീഫൻ മലയാളീ സേവന  രംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹം ഐടി മേഖലയിൽ ജോലി ചെയ്യുന്നു. 

വൈസ് പ്രഡിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോഷ്‌നി രാജ് ഐടി എൻജിനീയറും എൻ.എസ്.എസ്. ഷിക്കാഗോയുടെ സജീവ പ്രവത്തകയും ആണ്. ജോയിന്റ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട രൺജിത് ചെറുവള്ളിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു, സുബാഷ് ജോർജ് ഐടി മേഖലയിൽ ജോലി ചെയ്യുന്നു. ഫോമാ അടക്കമുള്ള നിരവധി മലയാളീ സംഘടനകളിൽ പ്രവർത്തി പരിചയം.

vachakam
vachakam
vachakam

ഫിലിപ് പൗവത്തിൽ ബിസിനസ് രംഗത്തും മാറ്റ് വിലങ്ങാട്ടശ്ശേരി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസ് എം.ആർ.ഐ ഡിപ്പാർട്‌മെന്റ് മാനേജരായി ജോലി ചെയ്യുന്നു. കെ.സി.എസ് അടക്കമുള്ള നിരവധി മലയാളീ സംഘടനകളിൽ പ്രവർത്തി പരിചയം. ജോയിന്റ് ട്രഷററായ എമ്മ കാട്ടൂക്കാരൻ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോൺസിൽ വിദ്യാർത്ഥിയും ഷിക്കാഗോയിൽ അറിയപ്പെടുന്ന നർത്തകിയുമാണ്.

പുതിയ ഭരണസമിതിക്ക് സ്ഥാനമൊഴിയുന്ന കമ്മിറ്റിയും പൊതുയോഗവും എല്ലാവിധ ആശംസകളും നേർന്നു. 2027ൽ നിരവധി പ്രവർത്തനങ്ങളാണ് ജി.സി.എം.എയുടെ അണിയറയിൽ ഒരുങ്ങുന്നതാണ് ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam