ജന്തര്‍ മന്തർ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിൻ്റെ ലൈംഗികാതിക്രമം; പാര്‍ലമെൻ്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

OCTOBER 4, 2026, 5:26 AM

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം. 

ഇന്നലെ ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ വിവേക് ഭഗത് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി ഒരു മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടിരുന്നു.തുടർന്ന്, സമാനമായ പരാതികള്‍ മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരും ഉന്നയിക്കുകയായിരുന്നു.പരാതി നല്‍കിയിട്ടും കേസെടുക്കാൻ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് സിപിഎം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, സിജെപി നേതാവ് സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരെ കാണാനെത്തിയത്.  

എന്നാല്‍, പൊലീസ് സ്റ്റേഷനുള്ളില്‍ കയറുന്നതില്‍ നിന്നും ഇവരെ തടഞ്ഞിരുന്നു. ഇതോടെ സ്‌റ്റേഷന് പുറത്ത് പ്രതിഷേധം ആരംഭിച്ചു.പൊലീസുമായി കൂടിക്കാഴ്ചക്ക് അവസരം നല്‍കാതെ പിരിഞ്ഞുപോകില്ലെന്ന് സൗരവ് ദാസ് അറിയിക്കുകയായിരുന്നു. ഏറെ നേരത്തെ സമരത്തിനൊടുവില്‍ പ്രതിനിധി സംഘത്തെ പൊലീസ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിച്ചതായി സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ കുറിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam