ഛണ്ഡിഗഡ്: പഞ്ചാബിലെ സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധു (മധുസൂദന്‍) വെടിയേറ്റ് മരിച്ചു. അമൃത്സറില്‍ വച്ച് ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന സന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഇയാള്‍ റോഡില്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും അഡീഷണല്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സിരിവെന്നെല അറിയിച്ചു. പഞ്ചാബി, മുംബൈ സിനിമാ മേഖലകളില്‍ സ്‌റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും കരിയര്‍ ആരംഭിച്ച സന്ധു, ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെയാണ് ജനപ്രീതി നേടിയത്.
ഫാഷന്‍, ലിംഗസമത്വം, എല്‍ജിബിടിക്യു പ്ലസ് അവകാശങ്ങള്‍ എന്നിവയെ കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന സന്ധുവിന് നേരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങളും ഹോമോഫോബിക് അധിക്ഷേപങ്ങളും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
