കൊച്ചി: കൊച്ചി ചെറായിയില്‍ വിദ്യാര്‍ത്ഥി സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ സംഭവത്തില്‍ കേസെടുത്ത് പോലീസ്.കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്കെതിരെയാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പറവൂര്‍ ബോയ്‌സ് സ്‌കൂളിലെ സാവന്ത് എന്ന ഏഴാം ക്ലാസുകാരനാണ് ബസില്‍ നിന്ന് വീണ് പരിക്കേറ്റത്.ബസ് നിര്‍ത്തുന്നതിന് മുമ്പേ പിന്‍വാതില്‍ തുറന്നു നല്‍കിയെന്നും കുട്ടി വീണതിനുശേഷം ബസുകാര്‍ സഹായിക്കാതെ പോയെന്നുമാണ് രക്ഷിതാക്കളുടെ പരാതി.
അതേസമയം, അപകടത്തിൽ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
