മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു

JULY 14, 2026, 5:47 AM

മലപ്പുറം:മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്ന് വടിവാള്‍ കണ്ടെടുത്തു.48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. 

ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍ കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും, തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. 

മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാള്‍ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വടിവാള്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam