തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള ക്രൂരമായ കയ്യാങ്കളിയില്‍ കലാശിച്ചു. നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് സ്കൂള്‍ സമയത്തിന് ശേഷം സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വച്ച് ഏറ്റുമുട്ടിയത്.
സംഭവത്തിന്റെ ഭീതിയുണര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കഴുത്തില്‍ കാലുകൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നതും, മറ്റ് കുട്ടികള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റാന്‍ നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സഹോദരനെ ക്രൂരമായി റാഗ് ചെയ്യുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ സഹോദരന് നഗരൂര്‍ പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗത്തിലെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. കേസില്‍ റാഗിങ് നടന്നിട്ടുണ്ടോ എന്ന് നിലവില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരു കൂട്ടരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നഗരൂര്‍ എസ്.ഐ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
