കൊല്ലം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്.
തൊഴിലുറപ്പ് ജോലിക്കിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത വിധം കാട്ടാനയുടെ ആക്രമണം വർധിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ അക്രമണം നേരിടേണ്ടി വന്നു. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ആറ് മണിയോടെ മറ്റത്തൂർ കുണ്ടായി എസ്റ്റേറ്റിലെ ചൊക്കന ഡിവിഷനിലായിരുന്നു സംഭവം. ഭാര്യയോടൊപ്പം റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ശശിയുടെ പിന്നിലൂടെ കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. ആന തുമ്പിക്കൈ വീശി ശശിയെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇയാളുടെ വാരിയെല്ലുകൾ തകർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
