ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി‍ഡി സതീശൻ

OCTOBER 5, 2026, 1:30 AM

തിരുവനന്തപുരം: ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി‍ഡി സതീശൻ. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

 ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വി‍ഡി സതീശൻ ലൈഫ് പദ്ധതി തുടരുമെന്ന് പറയുകയായിരുന്നു.

ബജറ്റിൽ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. 

vachakam
vachakam
vachakam

ഭവനരഹിതരായ എല്ലാ കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയാണ് ലൈഫ് മിഷൻ.

ലൈഫ് പദ്ധതിയ്ക്ക് വിഡിഎസ് സർക്കാർ ആണിയടിച്ചുവെന്ന ഇടതുപക്ഷത്തിന്റെ വ്യാപക പ്രചരണത്തിനിടയിലാണ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam