കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കുടുംബനാഥൻ ആത്മഹത്യ ചെയ്തത് ബ്ലേഡ് പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്നെന്ന് ശബ്ദസന്ദേശം.
അയൽവാസിയിൽ നിന്ന് വാങ്ങിയ പതിനയ്യായിരം രൂപ തിരിച്ചടച്ചിട്ടും ഭീഷണി തുടരുന്നതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മരിക്കുന്നതിന് തൊട്ടുമുൻപ് കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മകനയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ ആറാം തീയതിയാണ് കുറ്റിക്കാട്ടൂർ സ്വദേശിയും പട്ടികജാതി വിഭാഗക്കാരനുമായ കൃഷ്ണൻ ജോലി സ്ഥലത്ത് തൂങ്ങിമരിച്ചത്. പ്രദേശവാസിയായ ഷൈജുവിൽ നിന്നും ഒരു വർഷം മുൻപ് പതിനയ്യായിരം രൂപ കൃഷ്ണൻ കടമായി വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകിയിട്ടും പലിശയും കൂട്ടുപലിശയും ചേർത്ത് വൻ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മരിക്കുന്നതിന് തൊട്ടുമുൻപ് മകനയച്ച കൃഷ്ണന്റെ ശബ്ദ സന്ദേശം.
ക്രൈംബ്രാഞ്ച് സംഘമെന്ന വ്യാജേന രണ്ട് പേർ കൃഷ്ണനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്ന് കുടുംബവുംആരോപിച്ചു. 15,000 രൂപ കടം വാങ്ങിയതിന് 3.5 ലക്ഷം രൂപ തിരികെ ചോദിച്ചെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; 40 ശതമാനം ഇന്ത്യൻ വംശജരും യുഎസ് വിടാൻ ആലോചിക്കുന്നതായി
കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ;
ടാരന്റ് കൗണ്ടി ജയിലിലെത്തി മൂന്നാം ദിനം 36കാരനായ തടവുകാരൻ മരിച്ചു
ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു