കാസർഗോഡ്: ജനറൽ ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ ഒൻപത് വയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് കുട്ടിയുടെ പിതാവ് അഷ്റഫ് മുസ്ലിയാർ ആരോപിച്ചു.സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പിതാവ് പറയുന്നത്.കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുണ്ടംകുഴി ഗവ: സ്‌കൂൾ 4 -ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇയാസ് ഇന്ന് ഉച്ചക്കാണ് മരിച്ചത്.കുടല്‍ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാൽ കുട്ടിക്ക് വലിയ അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് അഷ്റഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.കൃത്യമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പറഞ്ഞു. പ്രത്യേകം ആര്‍ക്കെതിരെയും ആരോപണമുന്നയിച്ചില്ല. നേരില്‍ കാണാത്തതിനാലാണ് ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാത്തതെന്നും പിതാവ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
