തിരുവനന്തപുരം: റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവൽക്കരിക്കുന്നതിനുമായി കേരള പോലീസിൻറെ ട്രാഫിക്ക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം "ഡ്രൈവ് സോബർ - സ്റ്റേ എലൈവ്" എന്ന പേരിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 67,979 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ച് വാഹനം ഓടിച്ച 2936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
662 പേരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്.
2026 ജൂലൈ എട്ട് മുതൽ 13 വരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾ ഉണ്ടാക്കുന്നതിനും അപകടമരണങ്ങൾക്കും ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇതിലുടെ എല്ലാ യാത്രക്കാർക്കും ഗുരുതരമായ അപകടസാധ്യതയും സൃഷ്ടിക്കുന്നു.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടർന്നുള്ള ദിവസങ്ങളിലും നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറ് ഇൻസ്പെക്ടർ ജനറലിൻറെ നിർദ്ദേശപ്രകാരം ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസർമാർ, ട്രാഫിക് എൻഫോഴ്സ്മെൻറ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ റോഡ് സുരക്ഷാ സംരംഭമായ "ശുഭയാത്ര"വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻറെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
