അങ്കമാലിയിൽ മദ്യലഹരിയിലെത്തി സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് യുവാക്കളുടെ പരാക്രമം

JULY 15, 2026, 8:05 AM

എറണാകുളം: അങ്കമാലിയിൽ മദ്യലഹരിയിലെത്തിയ യുവാക്കൾ സ്വകാര്യ ബസും ആംബുലൻസും തടഞ്ഞ് ഗതാഗത തടസ്സമുണ്ടാക്കി.അങ്കമാലിയിൽ നിന്ന് മുന്നൂർപ്പിള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ആദ്യം യുവാക്കൾ തടഞ്ഞത്.

ബസ് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കുറുകെ നിർത്തി വഴി തടയുകയും ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തതായി ദൃക്സാക്ഷികൾ പ്രതികരിച്ചു.

ഇതുകൂടാതെ, അതുവഴി എത്തിയ ആംബുലൻസും യുവാക്കൾ തടഞ്ഞതോടെയാണ് പ്രദേശവാസികൾ ഇടപെട്ടത്.ഇവർ സ്ഥലത്ത് എത്തിയതോടെ യുവാക്കൾ ബൈക്ക് മാറ്റി വാഹനങ്ങൾക്ക് പോകാൻ വഴിയൊരുക്കുകയായിരുന്നു.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദൃശ്യങ്ങൾ പരിശോധിച്ച് യുവാക്കളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam