അവയവക്കടത്ത്  ; ആലുവ  രാജഗിരിയിലെ ഡോക്ടർമാരെയും ചോദ്യം ചെയ്യുന്നു

JULY 15, 2026, 2:00 AM

കൊച്ചി:  അവയവക്കടത്ത് കേസിൽ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.

ഡോക്ടർമാരെ മുൻനിർത്തി അവയവക്കടത്തിന് പിന്നിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകളും കള്ളപ്പണ കൈമാറ്റവും നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര അന്വേഷണ ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.

കഴിഞ്ഞദിവസം കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.   ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. ജിജി വർക്കി, ലബോറട്ടറി വിഭാഗം മേധാവി ഡോ. സുനിതാ തോമസ് എന്നിവരാണ് ഇന്ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. 

vachakam
vachakam
vachakam

ഡോക്ടർമാരിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായ നജീബ് കല്ലട്രയെയും ഭാര്യ റഷീദയെയും ഇ.ഡി ജയിലിലെത്തി ചോദ്യം ചെയ്തു. കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു കാക്കനാട് ജയിലിലെ ഈ ചോദ്യം ചെയ്യൽ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam