തിരുവനന്തപുരം: ശനിയാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയ്‌ക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ പാറശ്ശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കം അഞ്ച് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഡിപ്പോ ഓഫീസിനുള്ളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാരായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്റ്റേഷന്‍ മാസ്റ്റര്‍ ഷാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ഡിപ്പോയ്ക്കുള്ളില്‍ പരിഭ്രാന്തി പരന്നു.
പരിക്കേറ്റ ജീവനക്കാരെ ഉടന്‍ തന്നെ സമീപത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ഷാബുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള നാല് ജീവനക്കാര്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
