ദില്ലി: അന്താരാഷ്ട്ര വ്യോമയാന ചട്ടക്കൂടുകൾ കർശനമായി പാലിച്ചാണ് അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നും, വരാനിരിക്കുന്ന ഒക്ടോബറോടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്‍റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു.
അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്‍റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സമർപ്പിച്ച, സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എഎഐബി മറുപടി നൽകിയത്.
അപകടത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണ ഏജൻസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
അപകടത്തെക്കുറിച്ചുള്ള തെളിവ് ശേഖരണങ്ങൾ ഭൂരിഭാഗവും പൂർത്തിയായിക്കഴിഞ്ഞു. ആറ് ആഴ്ചയ്ക്കുള്ളിൽ ബാക്കി സാങ്കേതിക പരിശോധനകൾ കൂടി പൂർത്തിയാകും.
തുടർന്ന് വിശകലന ഘട്ടം പൂർത്തിയാക്കി ഒക്ടോബറോടെ അന്തിമ റിപ്പോർട്ടിന്‍റെ കരട് തയ്യാറാക്കും. അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടുന്ന ഗുരുതരമായ അപകടങ്ങളുടെ അന്വേഷണം ആഭ്യന്തരമായ ചട്ടക്കൂടിൽ മാത്രം ഒതുങ്ങുന്നതല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
