'തീരജ്വാല' ഷിബു ബേബി ജോൺ മന്ത്രിക്ക് നിവേദനങ്ങൾ നല്കി

AUGUST 4, 2026, 1:22 PM

തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട 2 പ്രശ്‌നങ്ങൾ മന്ത്രി ഷിബു ബേബി ജോൺന്റെ മുന്നിൽ തീരജ്വാല അംഗങ്ങൾ വിശദീകരിച്ചു. ലത്തീൻ കത്തോലിക്ക മുക്കുവ സംവരണം അട്ടിമറിക്കുവാൻ 1947 എന്ന വർഷം എടുത്തു മാറ്റിക്കൊണ്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഇറക്കിയ ജിയോ ഉൾപ്പെടെ സർക്കാർ ഇതുവരെ ഇറക്കിയ എല്ലാ ജി ഒ കളും,  പിൻവലിക്കണമെന്നും, 4% ലത്തീൻ കത്തോലിക്ക മുക്കുവ അഞ്ഞുറ്റിക്കാർക്ക് മാത്രമായി ഉണ്ടായിരുന്ന സംവരണം അതേപടി നിജപ്പെടുത്തണമെന്നും, വിഴിഞ്ഞത്തെ ഒരു കിലോമീറ്റർ തുരങ്കപാത ജനമേഖലയിൽ നിന്നും മാറ്റി പഴയ അലൈൻമെന്റ് അനുസരിച്ച് വയൽവഴി പുന:ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് തീരജ്വാല അംഗങ്ങൾ മന്ത്രിക്ക് നിവേദനങ്ങൾ നല്കി.

ഈ രണ്ട് പ്രശ്‌നങ്ങളും വളരെ അടിയന്തരമായി പരിഹരിക്കുവാൻ മുൻകൈ എടുക്കാമെന്ന് മന്ത്രി ഉറപ്പു നല്കി. ഉടൻ തന്നെ മുഖ്യമന്ത്രിയുമായി ഇതേപ്പറ്റി  സംസാരിക്കുമെന്നും തീരജ്വാല അംഗങ്ങൾക്ക് ഉറപ്പു നൽകി.

ജനറൽ സെക്രട്ടറി ഡോ. ഫ്രാൻസിസ് ആൽബർട്ട് , എക്‌സിക്യൂട്ടീവ് അംഗങ്ങളായ പെട്രീഷ്യ ജോസഫ്, ജോൺ ബോസ്‌കോ, വില്യം ലാൻസി ലെജിതാൾ, ആൻഡ്രു എഡിസൺ, തങ്കച്ചൻ എം ഡിക്രൂസ്, ബ്രൂണോ ഹാരിസൺ, ഡാനിയൽ പെരേര എന്നിവർ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam