മഹാരാഷ്ട്രയിൽ വീടിന് തീപിടിച്ച് അപകടം; രണ്ട് കുട്ടികൾ അടക്കം 6 പേർക്ക് ദാരുണാന്ത്യം

NOVEMBER 9, 2026, 5:18 AM

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ അടക്കം 6 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയോടെ ധാരാ ശിവ് ജില്ലയിലെ ദേശി ഗ്രാമത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്.ഉത്തം ത്രിംബക് കരാണ്ടെ (75), ചന്ദ്രകല ഉത്തം കരാണ്ടെ (70), ഗോവിന്ദ് ഉത്തം കരാണ്ടെ (47), ജ്യോതി ഗോവിന്ദ് കരാണ്ടെ (42), ഗായത്രി ഗോവിന്ദ് കരാണ്ടെ (16), സിദ്ധി ഗോവിന്ദ് കരാണ്ടെ (15) എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.

ദീപാവലിക്കായി കൊളുത്തിയ ദീപത്തിൽ നിന്ന് തീ പടർന്നതാണ് മരണകാരണമെന്നാണ് നിഗമനം.വീടിൻ്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന പലച്ചരക്ക് കടയിൽ നിന്നാണ് തീ പടർന്നത് എന്നാണ് റിപ്പോർട്ടുകൾ.കെട്ടിടത്തിൽ പടർന്ന കനത്ത പുകയിൽ ശ്വാസംമുട്ടിയാണ് മിക്കവരും മരിച്ചതെന്ന് ഗ്രാമവാസികൾ പറയുന്നു.സംഭവത്തിൽ വീട്ടിലുണ്ടായിരുന്നവരിൽ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. 

അതേസമയം, തീ പടരുന്നത് കണ്ടയുടൻ അവർ അഗ്നിശമന സേനയെ വിവരം അറിയിച്ചുവെങ്കിലും അഗ്നിശമന സേന വൈകിയാണ് സ്ഥലത്ത് എത്തിയതെന്ന് ഗ്രാമവാസികൾ ആരോപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam