ഇൻഡോർ സ്റ്റേഡിയത്തിൽ ഇടിമുഴക്കമാകാൻ ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരങ്ങൾ

AUGUST 4, 2026, 1:46 PM

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ഷിക്കഗോയിൽ അരങ്ങേറുമ്പോൾ കാണികൾക്കും മത്സരാർത്ഥികൾക്കും സൗകര്യപ്രദമമായ രീതിയിൽ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വടംവലി മത്സരം മാറുകയാണ്.

കഴിഞ്ഞ പതിനൊന്നു വർഷവും ഓപ്പൺ ഗ്രൗണ്ടിൽ മഴയും വെയിലും വകവെയ്ക്കാതെയാണ് മത്സരങ്ങളുടെ ആവേശം വാനോളമുയർന്നതെങ്കിൽ, ഇത്തവണ ഇൻഡോർ സ്റ്റേഡിയത്തിന്റെ കുളിർമ്മയും സൗകര്യവും വടംവലിക്ക് ആവേശം പതിന്മടങ്ങ് വർധിപ്പിക്കും.

ബെൻസൺവിൽ എനർജി സ്‌പോർട്ട്‌സ് കോംപ്ലക്‌സിലാണ് സെപ്തംബർ ആറിന് വടംവലി മതസരങ്ങൾ നടത്തപ്പെടുക. വടംവലി കോർട്ടിന്റെ എല്ലാഭാഗത്തുനിന്നും സൗകര്യപ്രദമായി വടംവലി കാണുവാനുള്ള സൗകര്യം ഒരുക്കുന്ന ബ്‌ളീച്ചേഴ്‌സ് ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളും ആയിരക്കണക്കിന് കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ഉള്ള എനർജി സ്‌പോർട്‌സ് കോംപ്ലക്‌സ്, ഇത്തവണത്തെ വടംവലി മത്സരങ്ങളെ മികവുറ്റതാക്കും എന്ന സോഷ്യൽ ക്ലബ്ബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പൻ അറിയിച്ചു.

vachakam
vachakam
vachakam

മികച്ച അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കുന്ന ഈ വടംവലിയുടെ ലോകകപ്പിനൊരുക്കമായി വിവിധ കമ്മറ്റികൾ സിറിയക്ക് കൂവക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

അനിൽ മറ്റത്തിക്കുന്നേൽ 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam