‌മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർക്ക്   നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്

OCTOBER 29, 2026, 11:32 PM

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർക്ക് നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്. തുക ഉടനെ കൈമാറും.

 ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്. 7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകൾ ഉള്ള 128 കടമുറികൾ 48 പേരുടെ പേരിലാണ് ഉള്ളത്. ഉടമകളായ 48 പേർക്കും ലൈസൻസുള്ള വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം നൽകുക. 28 പേരാണ് ലൈസൻസുള്ള വാണിജ്യ സംരംഭകർ. 

 2024 ജൂലൈ 30ന് പുലർച്ചെ രണ്ട് മണിയോടെ വെള്ളരിമലയുടെ ഒരു ഭാഗം ഉരുളിന്റെ രൂപത്തിൽ താഴേക്ക് ഒലിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും ജീവനുമാണ്.  44 പേർ ഇപ്പോഴും കാണാമറയത്താണെന്നതും 32 പേരെ മരിച്ചതായി കണക്കാക്കി സർക്കാർ പ്രഖ്യാപിച്ചതുമെല്ലാം ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam