വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു  : മന്ത്രി സണ്ണി ജോസഫ്

OCTOBER 30, 2026, 12:45 AM

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. 

 വൈദ്യുതി ഉപയോഗം അസാധാരണമായി വർധിച്ചതാണ് പ്രതിസന്ധിയുണ്ടാകാൻ കാരണമായത്. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ ഉപയോഗത്തിൽ വർധനവ് ഉണ്ട്. ഇത് കേരളം മാത്രം നേരിടുന്ന പ്രശ്നമല്ലെന്നും ദേശീയ തലത്തിൽ നേരിടുന്ന പ്രശ്നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുമ്പോൾ, വില കൂടുതൽ കൊടുക്കേണ്ടി വരുന്നതാണ് പ്രയാസം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിമാചൽ മാത്രമല്ല, മറ്റ് സ്ഥലങ്ങളിലിൽ നിന്നും വൈദ്യുതി വാങ്ങുന്നതും പരിഗണിക്കുന്നുണ്ട്.

vachakam
vachakam
vachakam

കൂടുതൽ അളവ് ഹിമാചലിൽ നിന്നാണ് ലഭിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ, ചീഫ് സെക്രട്ടറി എന്നിവരുമായി ഇന്നലെ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam