മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തണം: നിർദ്ദേശം നൽകി മന്ത്രി

OCTOBER 30, 2026, 12:34 AM

തിരുവനന്തപുരം: മദ്യപിക്കാൻ ആധാർ കാർഡ് നിർബന്ധമോ?  മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു രം​ഗത്തെത്തി.

പ്രായപൂർത്തിയാകാത്തവർ ബാറിൽ കയറി മദ്യപിക്കുന്നത് പതിവാകുന്നതോടെയാണ് മന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന്  സംസ്ഥാനത്തെ ബാറുകൾക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

 23 വയസ്സ് ആണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പ‍ർ വാഹനാപകടത്തിൽ കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam