ശബരിമല തന്ത്രി വിവാദം: ‘തന്ത്രിയുടെ മകന്‍ തന്ത്രിയാകണമെന്നില്ല’; യോഗ്യത ഉറപ്പാക്കണമെന്ന് ഹിന്ദു ഐക്യവേദി

JULY 15, 2026, 8:02 AM

കൊച്ചി: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഹിന്ദു ഐക്യവേദി. തന്ത്രിയുടെ മകന്‍ എന്നത് മാത്രം തന്ത്രി പദവിക്ക് മതിയായ യോഗ്യതയല്ലെന്നും, തന്ത്രവിദ്യയില്‍ പ്രാവീണ്യമുള്ളവരെയേ ആ സ്ഥാനത്തേക്ക് നിയമിക്കാവൂവെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു.

ശബരിമലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും, കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏത് ക്ഷേത്രത്തിലും തന്ത്രിയായി ചുമതലയേല്‍ക്കുന്നവര്‍ക്ക് തന്ത്രശാസ്ത്രത്തില്‍ ആവശ്യമായ അറിവും പരിശീലനവും ഉണ്ടായിരിക്കണമെന്നാണ് വിശ്വാസികളുടെ നിലപാടെന്ന് ആര്‍.വി. ബാബു പറഞ്ഞു. നിലവില്‍ ശബരിമല തന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കണ്ഠര് ബ്രഹ്മദത്തന്‍ തന്ത്രവിദ്യയില്‍ മതിയായ പഠനവും യോഗ്യതയും നേടിയിട്ടുണ്ടോയെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ നിയമനവുമായി മുന്നോട്ട് പോകാവൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

തന്ത്രി നിയമനത്തില്‍ യോഗ്യത പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam