തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ്റെ ആരോപണം തള്ളി പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ.
സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ അന്നത്തെ ഐജിയായിരുന്ന എ ഹേമചന്ദ്രൻ മുഖത്തടിച്ചു എന്നായിരുന്നു ജോപ്പൻ്റെ ആരോപണം. കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ജോപ്പൻ്റെ ആരോപണം.
തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ജോപ്പനെയെന്നല്ല ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ല. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ പറഞ്ഞു.
ടെന്നി ജോപ്പനെതിരെ നിയമപരമായ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതിയുടെ തീരുമാനം.
ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രൻ അറസ്റ്റിന് മുൻപ് തന്നെ ഉപദ്രവിച്ചെന്നും ടെന്നി ജോപ്പൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
