ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്തു

APRIL 23, 2026, 4:01 AM

എറണാകുളം:  അഞ്ചുവയസ്സുകാരൻ കിഴക്കമ്പലത്തെ പാർക്കിലെ ചതുപ്പിൽ വീണ് മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങിയെന്ന് തടിയിട്ട പറമ്പ് പൊലീസ്. 

സംഭവത്തില്‍ പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിന് ആവശ്യമായ രേഖകൾ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. 

പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്ക് പ്രവർത്തിച്ചിരുന്നത്. ജംഗിൾ പാർക്കിന് പിന്നിലെ ചതുപ്പിൽ വീണാണ് അഞ്ചുവയസ്സുകാരൻ മുഹമ്മദ് ആദം മരിച്ചത്

vachakam
vachakam
vachakam

അനധികൃത നിർമ്മാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും തമ്മിൽ തർക്കമുണ്ടായി. ലൈസൻസിനായി ഉടമകൾ സമീപിച്ചപ്പോൾ ആവശ്യമില്ലെന്ന് സെക്രട്ടറി പറഞ്ഞുവെന്നും ഉദ്യോഗസ്ഥ വീഴ്ചയാണ് ഉണ്ടായതെന്നും പഞ്ചായത്ത് പ്രസി‍ഡന്‍റ് ജിൻസി അജി ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam